Slide 1
Official Website Of
Kerala Devaswom Recruitment Board

The Kerala Devaswom Recruitment Board (KDRB) is a statutory body established by the Government of Kerala to conduct fair and transparent recruitment for various posts in the Devaswom Boards of the state

previous arrow
next arrow

കെഡിആര്‍ബി

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

2015-ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആക്റ്റ് പ്രകാരം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി, കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി എന്നീ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെ പരമ്പരാഗത തസ്തികകളും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളും ഒഴികെ നേരിട്ട് നിയമനം നടത്തുന്ന എല്ലാ തസ്തികകളിലേയ്ക്കും നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ സുതാര്യമായ മാര്‍ഗ്ഗത്തിലൂടെ വ്യവസ്ഥാപിതമായ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നിയമനം നടത്തുന്നതിനു വേണ്ടി ശുപാര്‍ശ ചെയ്യുന്നതിനു വേണ്ടി 2015 ല്‍ രൂപീകൃതമായ സ്ഥാപനമാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി).

ഭരണനിര്‍വഹണം

ശ്രീ. പിണറായി വിജയന്‍

ബഹു.മുഖ്യമന്ത്രി

ശ്രീ. വി. എന്‍. വാസവന്‍

ബഹു. ദേവസ്വം വകുപ്പ് മന്ത്രി

അഡ്വ. കെ. ബി. മോഹന്‍ദാസ്

ചെയര്‍പേഴ്‌സണ്‍

പതിവ് ചോദ്യങ്ങൾ

കേരളത്തിലെ 5 ദേവസ്വം ബോര്‍ഡുകളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി, മലബാര്‍ ദേവസ്വം ബോര്‍ഡ്, കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി എന്നിവയിലേക്കും കൂടാതെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിലേയ്ക്കും നിയമനം നടത്തുന്നുണ്ട്.

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.kdrb.kerala.gov.in) നല്‍കിയിട്ടുള്ള APPLY ONLINE എന്ന ലിങ്ക് മുഖേന ദേവജാലിക വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുവാനും അപേക്ഷ സമര്‍പ്പിക്കുവാനും സാധിക്കുന്നതാണ്.

ഉദ്യോഗാര്‍ത്ഥികളുടെ E-Mail ID ആയിരിക്കും ദേവജാലിക പോര്‍ട്ടലിന്റെ ലോഗിന്‍ ID. പാസ് വേഡ് തിരുത്തുന്നതിനായി candidate login പേജില്‍ പാസ് വേഡ് ടൈപ്പ് ചെയ്യുന്ന കോളത്തിന്റെ താഴെ നല്‍കിയിട്ടുള്ള ‘Forgot Password/Reset Password’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.

ദേവജാലിക പ്രൊഫൈലില്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമായി പരിശോധിച്ചതിനുശേഷം മാത്രം നല്‍കുക. ദേവജാലിക പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ഉദ്യോഗാര്‍ത്ഥി അപേക്ഷയൊന്നും സമര്‍പ്പിക്കാത്ത പക്ഷം പ്രൊഫൈലിലെ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥിക്ക് തന്നെ തിരുത്തുവാന്‍ സാധിക്കുന്നതാണ്. മറിച്ച് തെറ്റായ വിവരങ്ങള്‍ വെച്ച് ദേവജാലിക പ്രൊഫൈല്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥിക്ക് പ്രൊഫൈല്‍ തിരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ സഹിതം Profile Correction Form കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോറം കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ DOWNLOADS – FORMS – DEVAJALIKA KDRB PROFILE CORRECTION FORMAT എന്ന ലിങ്കില്‍ ലഭ്യമാണ്.

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ വിജ്ഞാപനം സംബന്ധിച്ച് കേരളത്തില്‍ പ്രചാരമുള്ള ഒരു ഇംഗ്ലീഷ്, രണ്ട് മലയാള ദിനപത്രങ്ങളിലും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ ദേവജാലിക പ്രൊഫൈല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനായി അടച്ച അപേക്ഷാ ഫീസ് യാതൊരു കാരണവശാലും തിരികെ നല്‍കുന്നതല്ല.

അതാത് തസ്തികകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം നിശ്ചിത ഫീസ് ഒടുക്കി നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഫോറങ്ങളുടെ മാതൃക കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.