ഐതിഹ്യ ങ്ങളിലെ ഭാർഗ്ഗവ ഭൂമി, ദൈവത്തിന്‍റെ സ്വന്തം നാട്, നമ്മുടെ കേരളം, ക്ഷേത്രങ്ങൾക്കും ക്ഷേത്ര ഐതീഹ്യങ്ങൾക്കും പ്രസിദ്ധമാണ്. ഇന്നാട്ടിലെ ഹിന്ദു സമൂഹത്തിന് ക്ഷേത്രങ്ങൾ വിശ്വാസത്തിന്‍റെ ശരണയിടം മാത്രമല്ല, നിത്യ ജീവിതത്തിന്‍റെ ഭാഗമായ പൈതൃക സമ്പത്തും അഭിമാനത്തിന്‍റെ സാംസ്കാരിക ചിഹ്നവും കൂടിയാണ്.