കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ വിജ്ഞാപനം സംബന്ധിച്ച് കേരളത്തില്‍ പ്രചാരമുള്ള ഒരു ഇംഗ്ലീഷ്, രണ്ട് മലയാള ദിനപത്രങ്ങളിലും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്.
