2015-ലെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്റ്റ് പ്രകാരം, തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം ബോർഡ്, മലബാർ ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി, കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി എന്നീ അഞ്ച് ദേവസ്വം ബോർഡുകളിലെ പരമ്പരാഗത തസ്തികകളും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളും ഒഴികെ നേരിട്ട് നിയമനം നടത്തുന്ന എല്ലാ തസ്തികകളിലേയ്ക്കും നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ സുതാര്യമായ മാർഗ്ഗത്തിലൂടെ വ്യവസ്ഥാപിതമായ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നിയമനം നടത്തുന്നതി നു വേണ്ടി ശുപാർശ ചെയ്യുന്നതിനു വേണ്ടി 2015 ൽ രൂപീകൃതമായ സ്ഥാപനമാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (കെഡിആർബി).